Posts

ഉഗാണ്ട ഡയറീസ് - 1

Image
വെൽക്കം ടു ഉഗാണ്ട ജീവിതം കെനിയയിൽ നിന്ന് ഉഗാണ്ടയിലേക്ക് മാറ്റാനുള്ള തീരുമാനം കൂട്ടുകാരെ അറിയിച്ചപ്പോൾ, പ്രതീക്ഷിച്ച പോലെ ആദ്യം ഒരു പൊട്ടിച്ചിരിയായിരുന്നു. "ഉഗാണ്ടയോ ??" എല്ലാവര്ക്കും അത്ഭുതം. ഏറ്റവും അടുപ്പമുള്ള ഒരു ചങ്ങാതി പറഞ്ഞു "ഞങ്ങളൊക്കെ ഒരു വകക്കും കൊള്ളാത്ത ചിലരെ ചീത്ത വിളിക്കാൻ ഉപയോഗിക്കുന്ന വാക്കാണത് - "നിനക്കൊക്കെ വല്ല ഉഗാണ്ടയിലേക്കും പൊയ്ക്കൂടെടാ" ന്നു. ഈ വാർത്ത പങ്കുവച്ചപ്പോൾ പലരും ചോദിച്ചു "അവിടെയൊക്കെ ജീവിക്കാൻ പറ്റു മോ ?" എന്നാൽ ഈ രാജ്യത്തെ കുറിച്ച് അറിവില്ലാത്തവർക്കുള്ള ആശങ്കകൾ മാത്രമാണ് അത് എന്ന് ഈ കുറിപ്പുകൾ വായിച്ച് കഴിയുമ്പോൾ മനസ്സിലാവും. കെനിയ, റുവാണ്ട, കോംഗോ, സൗത്ത് സുഡാൻ, ടാൻസാനിയ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന, കിഴക്കൻ ആഫ്രിക്കയിലെ ഒരു കൊച്ചു രാജ്യമാണ് ഉഗാണ്ട. ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്നും 1962 ൽ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും തുടർച്ചയായ രാഷ്ട്രീയ അരാജകത്വവും ആഭ്യന്തര കലഹങ്ങളും മൂലം ജനങ്ങൾ പൊരുതി മുട്ടിക്കൊണ്ടിരുന്നു. പട്ടിണിയും, പകർച്ചവ്യാധികളും, വർധിച്ചു വന്ന ശിശുമരണങ്ങളും, ഒന്നും തന്നെ അധികാര യുദ്ധത്തി...

ആഹിർ ഭൈരവ് (കഥ)

Image
മരുന്നുകളുടെ കൂടിക്കുഴഞ്ഞുള്ള ഗന്ധവും ആ ചെറിയ മുറിക്കകത്തെ എസിയുടെ തണുപ്പും വീർപ്പുമുട്ടിക്കാൻ തുടങ്ങിയപ്പോൾ അയാൾ ടൈപ്പ് ചെയ്യുന്നത് നിർത്തി , ലാപ്ടോപ്പ് അടച്ചുവച്ചു .   ശക്തിയായി ഒരുവട്ടം ശ്വാസോച്ച്വസ്സം ചെയ്ത് മരുന്നിന്റെ കയ്പ്പിനെ ശ്വാസനാളത്തിൽ നിന്നും പുറത്തുകളയാൻ വൃഥാ ശ്രമിച്ചു . മെലിഞ്ഞു തളർന്ന് നനഞ്ഞ ഒരു ചുള്ളിക്കമ്പു പോലെ ബെഡിൽ കിടക്കുന്ന തന്റെ കയ്യ് കഷ്ടപ്പെട്ടുയർത്തി നഴ്സിനെ വിളിക്കാനുള്ള ബെല്ലമർത്തി . ധൃതിയിൽ ബെഡ്‌ഡിനടുത്തേക്ക് വന്ന അവരോടു അയാൾ ശബ്ദമുയർത്തി ഏസി കുറക്കാൻ പറഞ്ഞെങ്കിലും , പൊട്ടിയ ഒരു മുളംതണ്ടിൽ നിന്നുമെന്ന പോലെ ചിലമ്പിയ ഒരു വായു ശബ്ദം മാത്രമേ പുറത്തേക്കു വന്നുള്ളൂ . സ്വയം ചത്തൊടുങ്ങിയ കോശങ്ങൾ അയാളുടെ തൊണ്ടയിൽ സൃഷ്ടിച്ച ദ്വാരങ്ങളിലൂടെ ആ ശബ്ദം ശിഥിലമായിപ്പോയി ! അയാൾ കേട്ടുകൊണ്ടിരുന്ന   ഹിന്ദുസ്ഥാനി കൃതി   അടഞ്ഞ ലാപ്ടോപ്പിനിടയിൽ പെട്ട് ഞെരുങ്ങി ഇല്ലാതെയായി . മുറിയിലെ തണുപ്പ് കുറച്ചു വച്ചതിനു ശേഷം നേഴ്സ് അടുത്ത് വന്ന് കാതിൽ പതിയെ ചോദിച്ചു " വേദന കൂടുതൽ ഉണ്ടോ ? ". അ...